അമേരിക്കയിൽ ബസുമതി ഇതര വെള്ള അരിക്ക് വൻ ഡിമാൻഡ്


അനിൽ ആയൂർ
വാഷിങ്‌ടൻ: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ അമേരിക്കയിൽ അരിക്ക് വൻ ഡിമാൻഡ്. പ്രവാസികളായ ഇന്ത്യക്കാരെയാണ് നിരോധനം വലിയ തോതിൽ ബാധിച്ചിരിക്കുന്നത്. സ്റ്റോക്ക് തീർന്ന് പോകുന്നതിന് മുൻപ് വാങ്ങുന്നതിന് ആളുകൾ തിരക്ക് കൂട്ടുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടാതെ പൂഴ്ത്തിവെപ്പും വിലക്കയറ്റവും അരി വിപണിയിൽ ശക്തമാണ്.