യുകെയിലെ ഇന്ത്യക്കാരോട് പണം ആവശ്യപ്പെട്ട് ഹൈക്കമ്മീഷന്റെ പേരിൽ വ്യാജ ഫോൺ വിളികൾ


അനിൽ ആയൂർ
ലണ്ടൻ: യുകെയിലെ ഇന്ത്യന്‍ വംശജരോട് പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ വിളികൾ വരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനാൽ കരുതൽ വേണമെന്ന് മുന്നറിയിപ്പ്. ഇന്ത്യാക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍.