വിമാനം റോഡില്‍ തകര്‍ന്നുവീണ് 10 മരണം


Pracharam admin
മലേഷ്യയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നുവീണ് 10 മരണം. വിമാനത്തിലെ ആറുയാത്രികരും രണ്ടുജീവനക്കാരും റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങളിലെ രണ്ടുപേരുമാണ് മരിച്ചത്.
ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണതെന്ന് പൊലീസ് പ്രാദേശിക മേധാവി മുഹമ്മദ് ഇഖ്ബാല്‍ ഇബ്രാഹിം പറഞ്ഞു. തകര്‍ന്നുവീണതിനു പിന്നാലെ വിമാനം പൊട്ടിത്തെറിച്ചെന്നും ഇതിന്റെ ഭാഗം തെറിച്ചുകൊണ്ടാണ് ബൈക്ക് യാത്രികന്‍ മരിച്ചെന്നും പൊലീസ് മേധാവി വ്യക്തമാക്കി.